Kerala

പാലക്കാട്‌ റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണം; മന്ത്രി വി അബ്ദുറഹിമാൻ

Spread the love

പാലക്കാട്‌ റെയിൽവേ ഡിവിഷൻ അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്ന് റെയിൽവേ പിന്മാറണമെന്നാവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹിമാൻ.
റെയിൽവേ വികസനത്തിൻ്റെ കാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് തുടരുന്നതെന്ന് അബ്ദുറഹിമാൻ പറഞ്ഞു.

കേന്ദ്രസർക്കാർ കേരളത്തോട്‌ തുടരുന്ന അവഗണനയുടെയും പ്രതികാരബുദ്ധിയുടെയും ഉദാഹരണമാണ് റെയിൽവേ ഡിവിഷൻ ഇല്ലാതാക്കൽ.
കേന്ദ്രത്തിന്‌ കേരളത്തോട്‌ എല്ലാ മേഖലകളിലും അവഗണനയും ശത്രുതയുമാണ്‌. ഇതിനെതിരെ ചെറുവിരലനക്കാൻ പോലും യുഡിഎഫ് എം പി മാർക്ക് കഴിഞ്ഞില്ലെന്നും പലപ്പോഴും കേരളത്തെ ഒറ്റുകൊടുക്കുന്ന നിലപാടുകൾ സ്വീകരിച്ചെന്നും മന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി പച്ചക്കള്ളങ്ങൾ പറഞ്ഞ് ജനങ്ങളെ കമ്പളിപ്പിക്കാനാണ് ശ്രമിക്കുകയാണ്. റെയിൽവേ അവഗണനക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം. പാലക്കാട് ഡിവിഷൻ ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കാൻ കേരളം ഒറ്റക്കെട്ടായി നിൽക്കണമെന്നും മന്ത്രി വി അബ്ദുറഹിമാൻ ആവശ്യപ്പെട്ടു.