Thursday, February 12, 2026
Latest:
Kerala

മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപണം; ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും

Spread the love

കോഴിക്കോട് കോടഞ്ചേരിയിൽ ഡോക്ടർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോ. സുസ്മിതിനെ ആണ് ചികിത്സയ്ക്ക് എത്തിയ ആൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. കോടഞ്ചേരി സ്വദേശി രഞ്ചുവിനെതിരെ ഡോക്ടർ കോടഞ്ചേരി പൊലീസിൽ പരാതി നൽകി.

ഇന്നലെ രാത്രിയാണ് സംഭവം. ഹോളി ക്രോസ് ഹോസ്പിറ്റലിൽ ചികിത്സക്കെത്തിയ രഞ്ചു ഡോക്ടറെ കയ്യേറ്റം ചെയ്യുകയായിരുന്നു. മതിയായ ചികിത്സ നൽകിയില്ല എന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം. കല്ലെടുത്ത് ഡോക്ടറിൻ്റെ തലക്ക് അടിയ്ക്കാൻ ശ്രമം നടത്തിയ ഇയാൾ ഡോക്ടർക്ക് നേരെ അസഭ്യ വർഷവും നടത്തി.