Friday, February 13, 2026
Latest:
National

സമരം ഒത്തുതീര്‍പ്പിലെത്തിയിട്ടും രക്ഷയില്ല: കണ്ണൂരിൽ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനം റദ്ദാക്കി

Spread the love

കണ്ണൂര്‍: സമരം ഒത്തുതീര്‍ത്തിട്ടും രക്ഷയില്ല. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂരിൽ നിന്നുള്ള വിമാനം റദ്ദാക്കി. പുലര്‍ച്ചെ 5.15ന് കണ്ണൂരിൽ നിന്ന് ദമാമിലേക്ക് പോകേണ്ട IX371 വിമാനമാണ് റദ്ദാക്കിയത്. പുറപ്പെടാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് വന്നത്. വിമാനം സര്‍വീസ് നടത്തുമെന്ന പ്രതീക്ഷയിൽ യാത്രക്കുള്ള ഒരുക്കം നടത്തിയ യാത്രക്കാരെയാണ് വിമാനം റദ്ദാക്കിയ നടപടി വലച്ചത്.