Kerala

ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവം; ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ അന്വേഷണ റിപ്പോർട്ട് തള്ളി

Spread the love

ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ന്യൂനപക്ഷ കമ്മിഷൻ തള്ളി. റിപ്പോർട്ട് തൃപ്തികരമല്ലെന്നും വിശദ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം നൽകി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടേഴ്‌സിന് വീഴ്ച ഉണ്ടായില്ലെന്നായിരുന്നു റിപ്പോർട്ട്.

യുവതി മരിച്ച സംഭവത്തിൽ ന്യൂനപക്ഷ കമ്മിഷൻ സ്വമേധയ കേസെടുത്തിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചത്. പ്രസവശേഷം ചികിത്സയിലിരുന്ന അമ്പലപ്പുഴ സ്വദേശി ഷിബിനയാണ് മരിച്ചത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ നേതൃത്വത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരുന്നത്. ആരോ​ഗ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നായിരുന്നു അന്വേഷണം.

പ്രസവത്തെ തുടർന്ന് അണുബാധയേറ്റാണ് ആലപ്പുഴയിൽ യുവതി മരിച്ചത്. പ്രസവത്തെ തുടർന്നായിരുന്നു അണുബാധ. ഇത് കരളിനെ അടക്കം ബാധിച്ചിരുന്നു. അന്ന് മുതൽ ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലായിരുന്നു ഷിബിന. ഏപ്രിൽ 28ന് ഉച്ചയോടെയായിരുന്നു മരണം.