മേയർ- KSRTC ഡ്രൈവർ തർക്കം: മെമ്മറി കാർഡ് നഷ്ടമായതിൽ അടിമുടി ദുരൂഹത
മേയർ- KSRTC ഡ്രൈവർ തര്‍ക്കത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ ദൃശ്യങ്ങള്‍ സ്റ്റോര്‍ ചെയ്യുന്ന മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ അടിമുടി ദുരൂഹത. മെമ്മറി കാർഡ് എടുത്ത് മാറ്റാൻ അറിയില്ലെന്നും സംഭവം സമയത്ത് രാവിലെ വരെ പൊലീസ് സ്റ്റേഷനിൽ ആയിരുന്നുവെന്നുമാണ് ഡ്രൈവർ പറയുന്നത്.
അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ വെച്ചാണ് മെമ്മറി കാര്‍ഡ് നഷ്ടമായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.മെമ്മറി കാര്‍ഡ് കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്‍റെ തീരുമാനം. നിർണായക ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ മനഃപൂർവം മെമ്മറി കാർഡ് എടുത്തുമാറ്റിയെന്നാണ് നിഗമനം.
തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് വിശദമായി പരിശോധിക്കും. ജീവനക്കാരുടെ മൊഴിയുമെടുക്കും. അതേസമയം, കെഎസ്ആര്‍ടിസിഡ്രൈവർ യദു നൽകിയ പരാതി അന്വേഷിക്കാൻ സിറ്റി പൊലീസ് കമ്മീഷണർ കന്‍റോണ്‍മെന്‍റ് എസിപിക്ക് നിർദേശം നൽകി. പരാതിയിൽ കഴമ്പുണ്ടെങ്കിലേ കേസ് എടുക്കൂ. അതേസമയം മേയറുടെ പരാതിയിലെ സൈബർ ആക്രമണ കേസുകളിൽ വൈകാതെ അറസ്റ്റ് ഉണ്ടാകും.