National

രണ്ടാംഘട്ടവും സംഘർഷം വ്യാപകം; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ്

Spread the love

മണിപ്പൂരിൽ ആറ് ബൂത്തുകളിൽ ഇന്ന് റീപോളിങ് നടക്കും. ഔട്ടർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 6 ബൂത്തുകളിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനിടെ നടന്ന സംഘർഷത്തെ തുടർന്നാണ് റീ പോളിംഗ്.

ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടന്ന ഇന്നർ മണിപ്പൂർ ലോക്സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘർഷത്തെ തുടർന്ന് റീപോളിങ് നടത്തിയിരുന്നു. റീപോളിങ് സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ബൂത്തുകളിൽ ഒരുക്കിയിരിക്കുന്നത്.
വോട്ടെടുപ്പിനിടെ വെടിവയ്പ്പും വ്യാപക സംഘര്‍ഷവും ഉള്‍പ്പെടെ മണിപ്പൂരിലുണ്ടായിരുന്നു. അക്രമികള്‍ പോളിംഗ് സാമഗ്രികള്‍ ഉള്‍പ്പെടെ നശിപ്പിച്ചിരുന്നു. ഇവിഎമ്മുകള്‍ക്കും കേടുപാടുണ്ടായി. റീപോളിങ്ങിനായി കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളായ ഇന്നര്‍ മണിപ്പൂരിലും ഔട്ടര്‍ മണിപ്പൂരിലും 72 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബൂത്തുകള്‍ പിടിച്ചെടുക്കുകയും തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടുകയും ചെയ്തുവെന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.