Wednesday, March 12, 2025
Latest:
Gulf

മലയാളി ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു

Spread the love

പാലക്കാട് പട്ടാമ്പി കൂറ്റനാട് സ്വദേശികളായ ദമ്പതികളുടെ എട്ട് മാസം പ്രായമായ കുഞ്ഞ് ഖത്തറിലെ സിദ്ര ആശുപത്രിയിൽ അന്തരിച്ചു. അൽ സുൽത്താൻ മെഡിക്കൽ സെന്ററിൽ അക്കൗണ്ടന്റായ ഒറ്റയിൽ മുഹമ്മദ് ശരീഫ് -ജസീല ദമ്പതികളുടെ മകൻ ഹസൻ ആണ് മരിച്ചത്.ചെറിയ അണുബാധയെ തുടർന്ന് രണ്ടു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ മരണപ്പെടുകയായിരുന്നു.

ശരീഫ് -ജസീല ദമ്പതികളുടെ നാലു മക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്. സഹോദരങ്ങൾ : ഫാത്തിമ സുഹൈമ,ഫഹീമ നുസൈബ,സ്വാബീഹ്. മയ്യിത്ത് അബൂഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.