Friday, January 31, 2025
Latest:
National

ഇന്റര്‍മീഡിയേറ്റ് പരീക്ഷയില്‍ തോല്‍വി; തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു

Spread the love

തെലങ്കാന സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മിഡിയറ്റ് പരീക്ഷയില്‍ തോറ്റതിന്റെ വിഷമത്തില്‍ തെലങ്കാനയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. മരിച്ചവരില്‍ ഒരാള്‍ ആണ്‍കുട്ടിയും ആറ് പെണ്‍കുട്ടികളുമാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിലാണ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത്. വിവിധ സ്ഥലങ്ങളിലായാണ് ഏഴ് മരണങ്ങളും സംഭവിച്ചിരിക്കുന്നത്.

തെലങ്കാന ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയറ്റ് പരീക്ഷകളുടെ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഫലങ്ങള്‍ കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. ഫലം വന്നതോടെ പരീക്ഷയില്‍ തോറ്റതറിഞ്ഞ് ആദ്യം മഹബൂബാദില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ വീട്ടില്‍ തൂങ്ങിമരിക്കുകയും മറ്റേയാള്‍ കിണറ്റില്‍ ചാടുകയുമായിരുന്നു.
സുല്‍ത്താന്‍ബസാറില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആത്മഹത്യ ചെയ്തത്. നല്ലകുണ്ടയില്‍ ജഡ്‌ചെര്‍ളയില്‍ റെയില്‍വേ ട്രാക്കിലാണ് ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.