Saturday, December 28, 2024
Latest:
Kerala

തൃശൂരിൽ സുരേഷ് ഗോപിയാണ് ഒന്നാമത്; വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷം കിട്ടും; പത്മജ വേണുഗോപാൽ

Spread the love

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശൂർ മണ്ഡലത്തിൽ ഒന്നാമതെത്തുമെന്ന് ബിജെപി നേതാവ് പത്മജ വേണു​ഗോപാൽ. പലരോടും സംസാരിച്ചപ്പോൾ സുരേഷ് ​ഗോപിയാണ് ഒന്നാമത് നിൽക്കുന്നത്. വിചാരിക്കുന്നതിലും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും പത്മജ വ്യക്തമാക്കി.

കള്ളവോട്ട് എന്നത് എൽ‌ഡിഎഫിന്റെ ജോലിയാണെന്നും അവർ ആരോപിച്ചു. തന്റെ വോട്ട് കള്ളവോട്ടായി ചെയ്തവരാണ് ഇടതുപക്ഷമെന്നും പത്മജ തുറന്നടിച്ചു. ബിജെപി അം​ഗത്വം സ്വീകരിച്ച ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് ആയതിനാൽ ഈ തെരഞ്ഞെടുപ്പ് ഏറെ പ്രത്യേകതകൾ നിറഞ്ഞതാണെന്നും പത്മജ പറഞ്ഞു.

ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന് വോട്ട് ചെയ്യും. സ്വന്തം മനഃസാക്ഷി അനുസരിച്ച് വോട്ട് ചെയ്യാൻ ‌ഉപദേശിച്ചിട്ടുള്ളയാളാണ് പിതാവ് കെ.കരുണാകരനെന്നും അവർ പറഞ്ഞു. തൃശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ കെ. മുരളീധരന് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടോയെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സഹോദരന് വേണ്ടി പ്രാർ‌ത്ഥിക്കാൻ അദ്ദേഹ​ത്തിന് അസുഖമായി കിടക്കുകയല്ലല്ലോയെന്നായിരുന്നു പത്മജ യുടെ മറുപടി.