തിരുവനന്തപുരത്ത് ബിജെപി-എൽഡിഎഫ് സൗഹൃദ മത്സരം, ബിജെപിയെ തോൽപ്പിക്കാനാവുന്നത് തനിക്കും കോൺഗ്രസിനും മാത്രം’; ശശി തരൂർ
ബിജെപിയുടെ കയ്യിൽ നിന്നും അധികാരം മാറ്റണമെന്ന് തിരുവനന്തപുത്തെ യുഡിഫ് സ്ഥാനാർത്ഥി ശശി തരൂർ. കഴിഞ്ഞ രണ്ടു തവണയും ബിജെപി തിരുവനന്തപുരത്ത് രണ്ടാമത് എത്തി.
ബിജെപിയെ തോൽപ്പിക്കാനാവുന്നത് തനിക്കും കോൺഗ്രസിനും മാത്രം. എൽഡിഎഫ് അവകാശ വാദം ഉന്നയിക്കുന്നുണ്ടെങ്കിലും യാഥാർഥ്യം എല്ലാവർക്കും അറിയാം. ബിജെപിക്കെതിരെ ഇടതു മുന്നണി മിണ്ടുന്നില്ല. തിരുവനന്തപുരത്ത് ബിജെപിയും എൽഡിഎഫും തമ്മിൽ സൗഹൃദ മത്സരമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരത്ത് വോട്ടു ചെയ്തത് താൻ മാത്രമാണ്.തനിക്ക് വേറെ എവിടെയും പോയി താമസിക്കാൻ ഉദ്ദേശമില്ല. അവസാനം വരെ വിലാസം തിരുവനന്തപുരം എന്ന് തന്നെ ആയിരിക്കും. മത്സരിച്ചത് രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടും നികുതിയും പൗരന്റെ കടമയാണ്.
ജനാധിപത്യ അവകാശം രേഖപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും യുഡിഎഫ് വിജയിക്കുമെന്നും എ കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി.