Movies

റീ റിലീസിലും പണം വാരി ഗില്ലി; റെക്കോർഡ് കളക്ഷൻ

Spread the love

ചെന്നൈ : റീ റിലീസിലും റെക്കോർഡ് സൃഷ്ടിച്ച് വിജയ് ചിത്രം ഗില്ലി. റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ 15 കോടിക്ക് മുകളിലാണ് ചിത്രം നേടിയത്. ഗില്ലിയുടെ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഈ മാസം 20 നാണ് ചിത്രം തിയറ്ററുകളിൽ റീ റിലീസ് ചെയ്തത്. 2004 ഏപ്രിലിലാണ് ഗില്ലി പുറത്തിറങ്ങിയത്. അന്നും ചിത്രം വൻ വിജയമായിരുന്നു. 50 കോടി ക്ലബ്ബിൽ കയറുന്ന വിജയുടെ ആദ്യ ചിത്രം കൂടിയായിരുന്നു ഗില്ലി.

റീ റിലീസിലും മികച്ച പ്രതികരണം നേടുന്ന ചിത്രം മുമ്പത്തെ കളക്ഷനൊപ്പമെത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. തമിഴ്നാട്ടിനു പുറമെ കേരളത്തിലും യുകെയിലും ചിത്രം റിലീസ് ചെയ്തിരുന്നു. ധരണി സംവിധാനം ചെയ്ത ചിത്രത്തിൽ തൃഷ, പ്രകാശ് രാജ്, ആശിഷ് വിദ്യാർഥി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.