രണ്ട് ജില്ലകളില്‍ 5 ദിവസത്തേക്ക് ചൂട് ഇനിയും കൂടും; കൂടിയ ചൂട് അനുഭവപ്പെടുന്ന മറ്റ് ജില്ലകള്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ പ്രതീക്ഷയ്ക്കിടെയും ചൂട് ഉയരുമെന്ന് മുന്നറിയിപ്പ്. 21 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ തൃശൂര്‍, കൊല്ലം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെടുകയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട് പറയുന്നു.
ഏപ്രിൽ 21 മുതൽ 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയാണ് എത്തുക. പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 ഏപ്രിൽ 21 മുതൽ 25 വരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.