Friday, December 27, 2024
Latest:
Kerala

കേരളം വിധി എഴുതാൻ ഇനി അഞ്ച് നാൾ മാത്രം; അവധി ദിനത്തിൽ വോട്ടുറപ്പിക്കാൻ സ്ഥാനാര്‍ത്ഥികൾ

Spread the love

കേരളം വിധി എഴുതാൻ ഇനി അഞ്ച് നാൾ മാത്രം. പരസ്യ പ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം കൂടിയാണുള്ളത്. വോട്ടെടുപ്പിന് മുൻപുള്ള ഞായറാഴ്ച പരമാവധി വോട്ടർമാരെ കാണാനുള്ള ഓട്ടത്തിലാകും ഇന്ന് സ്ഥാനാർത്ഥികൾ. കേരളത്തിലെ പ്രചാരണം കൊഴുപ്പിച്ച് ദേശീയനേതാക്കളും കളത്തിലുണ്ട്. രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ മത്സരം കടുക്കുകയാണ്. പരമാവധി വോട്ടുപെട്ടിയിലാക്കാൻ ദേശീയ നേതാക്കൾ അടക്കമാണ് തിരുവനന്തപുരത്തും മറ്റു ജില്ലകളിലും എത്തുന്നത്. വടകരയെ പോലെ തന്നെ തൃശൂരും അവസാനലാപ്പിലേക്ക് എത്തിയപ്പോൾ പൂരത്തിലെ പ്രശ്നങ്ങളാണ് ചര്‍ച്ചയാകുന്നത്

പൂരത്തിന്‍റെ മണ്ണായ തൃശൂരില്‍ തെര‍ഞ്ഞെടുപ്പ് ചർച്ചകളും പൂരം കേന്ദ്രീകരിച്ച് തന്നെയായിരുന്നു. വെടിക്കെട്ടുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളും തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുകയാണ്. അവസാന നിമിഷത്തെ നിയന്ത്രണങ്ങൾ പൂര പ്രേമികള്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. പൂരപ്രേമികളെ നിരാശരാക്കി പകൽ വെടിക്കെട്ട് നടത്തേണ്ടി വന്നു.