Monday, January 27, 2025
Uncategorized

150 കോടിയും കടന്ന് ആടുജീവിതം കുതിക്കുന്നു; ഈ വർഷം 150 കടന്ന രണ്ടാമത്തെ മലയാള ചിത്രം

Spread the love

പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതമാണ് പുതിയ നേട്ടത്തിലേക്ക് എത്തിയത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംനേടിയത്. 25 ദിവസം കൊണ്ടാണ് നേട്ടം. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്.

ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം മലയാളത്തിൽ നിന്ന് ഈ വർഷം 150 കോടി ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് ഇത്.

മലയാള സിനിമയിലെ മൂന്നാമത്തെ 150 കോടി ചിത്രമായാണ് ആടുജീവിതം മാറിയത്. മഞ്ഞുമ്മൽ ബോയ്സും, 2018 ഉും ആണ് ബ്ലെസി ചിത്രത്തിന് മുന്നിലുള്ളത്. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിൽ അൻപത് കോടി ക്ലബ്ബിലും ഇടംനേടിയിരുന്നു. മാര്‍ച്ച് 28നാണ് ആടുജീവിതം റിലീസ് ചെയ്തത്. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്.