Friday, February 20, 2026
Latest:
Kerala

തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി

Spread the love

തിരുവനന്തപുരം പള്ളിത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി. പള്ളിത്തുറ സ്വദേശി മെൽബിൻ എഫ് ജൂസ (17) ആണ് ഒഴുക്കിൽപ്പെട്ടത്.

വൈകുന്നേരം നാലരയോടെ നാലു സുഹൃത്തുക്കളുമായിട്ടാണ് മെൽബിൻ കുളിക്കാനിറങ്ങിയത്. മറ്റുള്ളവർ നീന്തിക്കയറിയെങ്കിലും ശക്തമായ ഒഴുക്കിൽ മെൽബിൻ കടലിലകപ്പെടുകയായിരുന്നു. പള്ളിത്തുറ സെൻ്റ് ഫാത്തിമ ലൈനിൽ ഫിനി ജൂസാ – മേരി ലീജിയ ദമ്പതികളുടെ മകനാണ് മെൽബിൻ. പ്ലസ് 2 വിദ്യാർത്ഥിയാണ്.