Monday, January 27, 2025
Uncategorized

കള്ളപ്പണ വെളുപ്പില്‍ കേസ്; ശില്‍പ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

Spread the love

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.79 കോടിയുടെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശിൽപ ഷെട്ടിയുടെ പേരിലുള്ള ജൂഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവര-ജംഗമ വസ്തുക്കളാണ് കണ്ടുകെട്ടിയത്.

പുനെയിലെ രാജ് കുന്ദ്രയുടെ ബംഗ്ലാവും ഓഹരികളും പിടിച്ചെടുത്ത സ്വത്തുവകകളിൽ ഉൾപ്പെടുന്നുവെന്ന് ഇഡി വ്യക്തമാക്കി. ബിറ്റ്കോയിൻ സാമ്പത്തിക തട്ടിപ്പിലൂടെ 6,600 കോടി സമാഹരിച്ച കേസിലാണ് ഇ ഡി നടപടി.

2017ലാണ് കേസിനാസ്പദമായ സംഭവം. മാസം പത്തു ശതമാനം വീതം തിരിച്ചു നൽകാമെന്ന വ്യാജ വാഗ്ദാനത്തിലൂടെ അക്കാലത്ത് 6,600 കോടി രൂപ വില വരുന്ന ബിറ്റ്കോയിനുകളിൽ പലരിൽ നിന്നുമായി സ്വന്തമാക്കിയെന്ന കേസിൽ വാരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റ്, അമിത് ഭരദ്വാജ്, അജയ് ഭരദ്വാജ്, വിവേക് ഭരദ്വാജ്, സിംപി ഭരദ്വാജ്, മഹേന്ദർ ഭരദ്വാജ്, നിരവധി ഏജന്‍റുമാർ എന്നിവർക്കെതിരേ മഹാരാഷ്ട്ര , ഡൽഹി പൊലീസ് കേസ് ഫയൽ ചെയ്തിരുന്നു.

രാജ് കുന്ദ്ര ഇത്തരത്തിൽ 285 ബിറ്റ് കോയിൻ സ്വന്തമാക്കിയതായി കണ്ടെത്തിയിരുന്നു. നിലവൽ 150 കോടി വിലമതിക്കുന്ന 285 ബിറ്റ് കോയിൻ കുന്ദ്രയുടെ കൈവശമുള്ളതായും ഇഡി ആരോപിക്കുന്നു.