വ്യക്തിഹത്യ നടത്തി ജയിക്കേണ്ട കാര്യമില്ല; വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി: ഷാഫി
തന്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കേണ്ട. ഉള്ളത് പറഞ്ഞ് ജയിച്ചാൽ മതിയെന്നും ഷാഫി പറഞ്ഞു. എവിടെയാണ് താൻ മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുള്ളതെന്നും ഷാഫി ചോദിച്ചു
വ്യക്തിഹത്യ നടത്തുന്നവർക്ക് സംരക്ഷണം നൽകില്ല. ആരെയെങ്കിലും ആക്ഷേപിച്ച് കൊണ്ട് വളർന്നുവന്ന ആളല്ല താൻ. ആർക്കെതിരെയും ഇല്ലാക്കഥകൾ പ്രചരിപ്പിച്ചിട്ടില്ല. മാന്യതക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല
15 വർഷമായി നവമാധ്യമത്തിൽ ഇടപെടുന്ന ഒരാളാണ്. വ്യക്തിഹത്യ നടത്തുന്ന ശീലമില്ലെന്നും ഫേസ്ബുക്ക് പേജ് ആർക്കും പരിശോധിക്കാമെന്നും ഷാഫി പറഞ്ഞു.