Wednesday, April 23, 2025
Latest:
National

കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറി അപകടം; അഹമ്മദാബാദില്‍ പത്ത് മരണം

Spread the love

അഹമ്മദാബാദില്‍ കാര്‍ ട്രക്കിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പത്ത് പേര്‍ മരിച്ചു. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയിലാണ് അപകടം. കാറിലുണ്ടായിരുന്നവരില്‍ എട്ട് പേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ട് പേര്‍ മരിച്ചത്. വഡോദരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

നദിയാഡ് എംഎല്‍എ പങ്കജ് ദേശായി അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി. ചില സാങ്കേതിക തകരാര്‍ മൂലം ട്രക്ക് എക്‌സ്പ്രസ് വേയുടെ ഇടതുപാതയിലാണ് ട്രക്ക് നിര്‍ത്തിയിട്ടിരുന്നത്. ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്ന് എംഎല്‍എ പറഞ്ഞു.