Wednesday, March 25, 2026
Latest:
Kerala

മലപ്പുറത്ത് ഇന്ന് രാഹുൽ​ ​ഗാന്ധിയുടെ റോഡ് ഷോ; മുസ്ലിം ലീ​ഗ് നേതാക്കളും പങ്കെടുക്കും

Spread the love

മലപ്പുറം: രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ഇന്നു മലപ്പുറം ജില്ലയിൽ. ഏറനാട്, വണ്ടൂർ നിലമ്പുർ നിയമസഭാ മണ്ഡലങ്ങളിൽ ആണ് റോഡ് ഷോ നടക്കുക. കോഴിക്കോട് ജില്ലയിലെ പരിപാടികൾക്ക് ശേഷം രാഹുൽ രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്പിൽ എത്തും. കീഴുപറമ്പ് അങ്ങാടിയിൽ നടത്തുന്ന റോഡ് ഷോ യിൽ മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടെ പങ്കെടുക്കും. ആറു സ്ഥലങ്ങളിലാണ് ഇന്ന് റോഡ് ഷോ നടക്കുന്നത്. വൈകിട്ട് കരുവാരക്കുണ്ടിൽ നടക്കുന്ന റോഡ് ഷോക്ക് ശേഷം രാഹുൽ ഹെലികോപ്റ്ററിൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.