Tuesday, April 22, 2025
Latest:
Kerala

വിഷുദിനത്തിൽ അമ്മയ്ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു

Spread the love

ഏഴ് വയസുകാരി കാൽ വഴുതി തോട്ടിൽ വീണു മരിച്ചു. ആലപ്പുഴ നെടുമുടി കളരിപറമ്പിൽ തീർത്ഥയാണ് മരിച്ചത്. അമ്മയോടോപ്പം ബന്ധു വീട്ടിൽ പോകുമ്പോൾ കാൽ വഴുതി തോട്ടിൽ വീഴുകയായിരുന്നു.രാവിലെ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിലാണ് സംഭവം ഉണ്ടായത്

കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും മകളെ രക്ഷിക്കാനായില്ല. കുട്ടിയെ കരക്കെത്തിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.