ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. ഡൽഹിയിലെ ബിജെപി പാർട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാകും പ്രകാശന ചടങ്ങ് നടക്കുക. പ്രകടനപത്രികയിൽ ക്ഷേമ, വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.
ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, മുതിർന്ന നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. കോൺഗ്രസിന്റെ പ്രകടനപത്രിക കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു.
രാമക്ഷേത്ര നിർമാണം, 370-ാം വകുപ്പ് റദ്ദാക്കൽ തുടങ്ങിയവ പ്രകടനപത്രികയിൽ നേട്ടങ്ങളായി ഉയർത്തിക്കാട്ടും. മുതിർന്ന ബി.ജെ.പി നേതാവും പ്രതിരോധ മന്ത്രിയുമായ രാജ്‌നാഥ് സിങ്ങിന്‍റെ നേതൃത്വത്തിലാണ് ബി.ജെ.പി പ്രകടന പത്രിക തയാറാക്കിയത്.