Kerala

മലപ്പുറത്ത് റോഡുപണിയ്ക്കായി എടുത്ത 10 അടി താഴ്ചയുള്ള കുഴിയിലേക്ക് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു; 14 പേര്‍ക്ക് പരുക്ക്

Spread the love

മലപ്പുറം തലപ്പാറയില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് മറിഞ്ഞു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. 14 പേര്‍ക്ക് പരുക്കേറ്റെന്നാണ് പ്രാഥമിക വിവരം.

ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ഭാഗമായി എടുത്ത പത്തടി താഴ്ചയുള്ള കുഴിയിലേക്ക് ബസ് മറിയുകയായിരുന്നു. അറുപതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. കോഴിക്കോട് നിന്ന് തൃശൂരേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് അപകടത്തില്‍പ്പെട്ടത്.

റോഡുപണി നടന്നുവരുന്നതിനിടെ നിരവധി അപകടങ്ങളാണ് മേഖലയില്‍ ഈ അടുത്ത കാലത്തായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രാത്രിയായതിനാല്‍ ഡ്രൈവര്‍ക്ക് കുഴി കാണാനാകാതിരുന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ആംബുലന്‍സുകളെത്തിച്ച് പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റുകയാണ്.