Monday, January 27, 2025
Kerala

അടിമാലിയിൽ വയോധിക തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ

Spread the love

ഇടുക്കി അടിമാലിയിൽ വയോധികയേ വീടിനുള്ളിൽ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുരിയൻസ് പടിയിൽ താമസിക്കുന്ന ഫാത്തിമ കാസിം (70) ആണ് മരിച്ചത്. കൊലപാതകം എന്നാണ് പോലീസിൻ്റെ സംശയം. രക്തം വാർന്ന നിലയിൽ മുറിക്കുള്ളിൽ കിടന്ന മൃതദേഹം കണ്ടത് വൈകിട്ട് വീട്ടിലെത്തിയ മകൻ സുബൈറാണ്.

മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്. അടിമാലി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ടു പേർ ഫാത്തിമയുടെ വീട്ടിൽ വന്നതായി നാട്ടുകാർ പറയുന്നു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.