Kerala

മൂന്ന് കുട്ടികളുമായി യുവതി കിണറ്റിൽ ചാടി; രണ്ട് കുട്ടികൾ മരിച്ചു, യുവതിയും ഒന്നര വയസുകാരിയും ചികിത്സയിൽ

Spread the love

തൃശൂർ വേലൂർ വെള്ളാറ്റഞ്ഞൂരിൽ മാതാവ് മൂന്ന് മക്കളുമായി കിണറ്റിൽ ചാടി. രണ്ട് കുട്ടികൾ മരിച്ചു. വെള്ളാറ്റഞ്ഞൂർ പൂന്തിരുത്തിൽ വീട്ടിൽ അഭിജയ് (7), ആദിദേവ് (6) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ സയന (29), ഒന്നര വയസ്സുള്ള മകൾ ആഗ്നിക എന്നിവർ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരും അഗ്നി രക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനോടുവിലാണ് നാല് പേരെയും കിണറ്റിൽ നിന്നും പുറത്തെത്തിച്ചത്.

ഉച്ചത്തിരിഞ്ഞ് രണ്ട് മണിയോടെയാണ് സംഭവം. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കുട്ടികളിൽ ഒരളുടെ മൃതദേഹം വെള്ളറക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ഒരാളുടെ മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.

സാമ്പത്തിക ബാധ്യത തീർക്കാൻ വീട് വിൽക്കുന്നതുമായി ബന്ധപെട്ട് തർക്കമുണ്ടായിരുന്നതായാണ് വിവരം.