Wednesday, February 5, 2025
Latest:
Kerala

കോൺഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഐഎമ്മിൽ; പുറത്താക്കിയതായി കോൺഗ്രസ്

Spread the love

തിരുവനന്തപുരം ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വെള്ളനാട് ശശി സിപിഐഎമ്മില്‍ ചേര്‍ന്നു. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ വെള്ളനാട് ശശിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

പ്രാദേശിക തലത്തില്‍ സ്വാധീനമുള്ള നേതാവായ വെള്ളനാട് ശശി കെപിസിസി അംഗമാണ്. ദീര്‍ഘകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള പടലപ്പിണക്കത്തെത്തുടര്‍ന്നാണ് ശശി പാര്‍ട്ടി വിട്ടത്.

സിപിഐഎമ്മിൽ ചേർന്നതിന് പിന്നാലെ വെള്ളനാട് ശശിയെ പുറത്താക്കിയതായി കോൺഗ്രസ് അറിയിച്ചു. വെള്ളനാട് സർവീസ് സഹകരണ ബാങ്ക് ക്രമക്കേടിന്മേലാണ് നടപടിയെന്നാണ് ഡിസിസി നേതൃത്വം പ്രതികരിച്ചത്.