Gulf

ഷാർജയിൽ താമസസമുച്ചയത്തിൽ തീപിടുത്തം; 5 മരണം

Spread the love

ഷാർജ അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചെന്ന് പൊലീസ്. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.

മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരുക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.