Kerala

CPIM തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം 10 കോടി രൂപ; കണ്ടെത്തൽ ആദായ നികുതി നടത്തിയ പരിശോധനയിൽ

Spread the love

സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് ഒരു അക്കൗണ്ടിൽ മാത്രം 10 കോടി രൂപയെന്ന് വെളിപ്പെടുത്തൽ. ആദായ നികുതി ഇന്നലെ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ഇതിൽ നിന്ന് ഒരു കോടി രൂപ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പിൻവലിച്ചെന്ന് കണ്ടെത്തി. സിപിഐഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ കർശന നിരീക്ഷണം നടത്തിവരുന്നതിനിടെയാണ് പണം പിൻവലിച്ചത്. തുടർന്നാണ് പരിശോധന നടന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഒരു കോടി രൂപ ഒറ്റത്തവണയായി പിൻവലിച്ചിരുന്നു. ഇതിന് മുൻപും ലക്ഷകണക്കിന് രൂപ പിൻവലിച്ചിട്ടുണ്ട്. തുടർന്നാണ് ബാങ്കിൽ രണ്ടു ദിവസമായി ആദായ നികുതി പരിശോധന നടത്തിയത്. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ ഇൻകം ടാക്സ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ സിപിഐഎമ്മിന് ബാങ്കിൽ അനധികൃത നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇഡിയുടെ കത്തിനെ തുടർന്ന് ഇൻകം ടാക്‌സ് നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

എം എം വർഗീസ് സിപിഎം അക്കൗണ്ടിൽ നിന്ന് 1 കോടി രൂപ പിൻവലിച്ചെന്നാണ് കണ്ടെത്തൽ. ഈ പണം ഉൾപ്പെടെ അക്കൗണ്ടിൽ ഉള്ള 6 കോടി രൂപയുടെ ആദായനികുതി അടച്ചില്ലെന്നും ഇഡി കണ്ടെത്തി. അക്കൗണ്ടിലെ മുഴുവൻ ഇടപാടുകളും പരിശോധിച്ചു. സിപിഐഎം ഓഫീസ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. ബാങ്കിലേക്ക് ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ വിളിച്ചു വരുത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്.