Kerala

രണ്ട് സുധാകരൻ, മൂന്ന് ശൈലജ, രണ്ട് ഷാഫി, മൂന്ന് ജയരാജൻ ; തെരഞ്ഞെടുപ്പിന് കളം നിറഞ്ഞ് അപരന്മാർ

Spread the love

ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ പ്രമുഖ സഥാനാർത്ഥികൾക്ക് ഭീഷണിയായി അപരന്മാർ. കോട്ടയത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജിന് അപരനായി സിപിഐഎം നേതാവ്. പാറത്തോട് ലോക്കൽ കമ്മിറ്റി അംഗം ഫ്രാൻസിസ് ജോർജ് ആണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. അപരന്മാരെ ഗൗരവമായി കാണുന്നില്ലെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

മാവേലിക്കര മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിനും അപരൻ. സ്വതന്ത്ര സ്ഥാനാർഥിയായി സുരേഷ് കുമാറാണ് രംഗത്തെത്തിയത്. കോഴിക്കോടും വടകരയിലും പ്രമുഖ സ്ഥാനാർഥികൾക്ക് 3 അപരന്മാരാണ്. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന് അപരന്മാരായി 3 പേരാണ് ഉള്ളത്.

എൽഡിഎഫ് സ്ഥാനാർത്ഥി എളമരം കരീമിന് 3 പേർ. വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയ്ക്ക് 3 അപരന്മാർ. ഷാഫി പറമ്പിലിന് 2 അപരൻ. എൻ കെ പ്രേമചന്ദ്രന് അപരനായി ഒരാൾ. കണ്ണൂരിലെ എൽഡിഎഫ് യുഡിഎഫ് സ്ഥാനാർഥികൾക്ക് അപരന്മാരുണ്ട്. എം വി ജയരാജന് 3 അപരന്മാർ. യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് രണ്ട് അപരന്മാർ. ശശി തരൂരിന് ഒരു അപരൻ. അടൂർ പ്രകാശിന് രണ്ട് അപരന്മാർ.

വടകരയിൽ ശൈലജക്ക് മൂന്നും ഷാഫി പറമ്പിലിന് രണ്ടും അപരന്മാരാണ് മത്സര രംഗത്തുള്ളത്.കെ കെ ശൈലജക്ക് മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്. അപരന്മാരില്‍ കെ കെ ശൈലജ, കെ ശൈലജ, പി ശൈലജ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്.

ഇതോടെ നാല് ശൈലജമാര്‍ മത്സര രംഗത്തുണ്ട്. ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപരന്മാരാണ് രംഗത്തുള്ളത്. ടി പി ഷാഫി, ഷാഫി എന്നിവരാണ് പത്രിക നല്‍കിയ മറ്റു രണ്ടുപേര്‍. എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന് മണ്ഡലത്തില്‍ അപര ഭീഷണിയില്ല. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി കഴിഞ്ഞതോടെ വടകരയില്‍ ആകെ 14 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്.