കോട്ടയം മെഡിക്കല്‍ കോളജിന് മുന്നില്‍ തീപിടുത്തം; നിരവധി കടകള്‍ കത്തിനശിച്ചു
കോട്ടയം മെഡിക്കല്‍ കോളജിന് മുന്നിലെ കടകള്‍ക്ക് തീപിടിച്ചു. ചെരുപ്പുകട പൂര്‍ണമായി കത്തിനശിച്ചു. ആറ് കടകളിലേക്ക് തീപടര്‍ന്നു. തീ നിയന്ത്രണ വിധേയമായെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ അറിഞ്ഞശേഷം തുടര്‍നടപടികളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ ഒന്‍പതേ മുക്കാലോടെയാണ് തീപിടുത്തമുണ്ടായത്. ബസ് സ്റ്റാന്റിന് എതിര്‍വശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിലുള്ള കടകളിലാണ് തീപിടുത്തമുണ്ടായ്. കോട്ടയം അഗ്നിരക്ഷാ സേനയിലെ നാല് യൂണിറ്റെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മെഡിക്കല്‍ കോളജിലേക്കുള്ള പായ, മെത്ത, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടയാണ് കത്തിയത്. തീ ആളിപ്പടര്‍ന്നതോടെ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും അഗ്നി രക്ഷാ സേനയ്ക്ക് കടയ്ക്കുള്ളിലേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.