Kerala

ആൻ്റോയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളിൽ നിന്ന് ഉടൻ മാറ്റണം; എൽഡിഎഫിന്റെ പരാതിയിൽ നടപടി

Spread the love

പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിക്കെതിരെ എൽഡിഎഫ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി. ആൻ്റോയുടെ ചിത്രവും പേരും വെയിറ്റിംഗ് ഷെഡുകളിൽ നിന്ന്, ഉടൻ മാറ്റാനാണ് ജില്ലാ കളക്ടർ പ്രേംകൃഷ്ണൻ നിർദ്ദേശം നൽകിയിരിക്കുന്നത് . തെരഞ്ഞെടുപ്പ് സ്കോഡാണ് ഇവ കണ്ടെത്തി നീക്കുന്നതെങ്കിൽ അതിനുവരുന്ന ചെലവ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിലേക്ക് വകയിരുത്തും. ഇതിനായുള്ള നടപടിക്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചു.

എൽഡിഎഫ് ആറന്മുള നിയോജക മണ്ഡലം സെക്രട്ടറിയും മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ടുമായ ഈ പത്മകുമാറാണ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതിയുമായി എത്തിയത്. ആന്റോ ഇത്തരത്തിൽ വെയിറ്റിംഗ് ഷെഡുകളിൽ തന്റെ ചിത്രം ഉപയോഗിക്കുകയാണെങ്കിൽ ഇടതു സ്ഥാനാർത്ഥി തോമസ് ഐസക്കിനും അതേ സ്ഥലത്ത് ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകണമെന്നായിരുന്നു പത്മകുമാറിന്റെ ആവശ്യം എന്നാൽ ഇത് പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുകയായിരുന്നു. തുടർന്നാണ് ആന്റോ ആന്റണിയുടെ ചിത്രങ്ങളും പേരുകളും ബസ് വെയിറ്റിംഗ് ഷെഡ്യൂളിൽ നിന്നും ഫോർജി ടവറുകളിൽ നിന്നും ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയത്.