കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് വോട്ടുചോദിച്ചെന്ന് പരാതി; തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ അനാവശ്യമായി പങ്കെടുക്കുന്നു, കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് പ്രചാരണം നടത്തുന്നു തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പരാതി നല്‍കിയത്.
കെ ഡിസ്‌കിലെ ജീവനക്കാരെ ഉപയോഗിക്കുന്നതായി ബന്ധപ്പെട്ടും പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ കുടുംബശ്രീയെ അനാവശ്യമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. ഇത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ തോമസ് ഐസക്കിന് താക്കീത് നല്‍കി.
തോമസ് ഐസക്കിനെതിരെ കടുത്ത നടപടി വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടിരുന്നെങ്കിലും താക്കീത് നല്‍കി കമ്മിഷന്‍ കേസ് ക്ലോസ് ചെയ്തതായി അറിയിക്കുകയായിരുന്നു.