Wednesday, April 23, 2025
Gulf

മലപ്പുറം സ്വദേശി റിയാദിൽ അന്തരിച്ചു

Spread the love

റിയാദിൽ മലയാളി അന്തരിച്ചു. മലപ്പുറം പെരുമ്പടപ്പ് സ്വദേശി മാളിയേക്കൽ അബ്ദുൽ റഊഫ് ആണ് റിയാദിലെ ശൂമൈസി ആശുപത്രിയിൽ ചികിത്സയിലിരിക്കവേ മരിച്ചത്. 43 വയസായിരുന്നു.

ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു അബ്ദുൽ റഊഫ്. ഹുറൂബ് കേസിൽ അകപ്പെട്ട് അഞ്ചുവർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. മൃതദേഹം ഇന്ന് വൈകീട്ട് റിയാദിൽ ഖബറടക്കി. സാമൂഹിക പ്രവർത്തകൻ സിദ്ദിഖ് തൂവൂരിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിവരുന്നു.