Kerala

വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നു; സുരേഷ് ഗോപിക്കെതിരെ പരാതി നൽകി എൽഡിഎഫ്

Spread the love

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി. സുരേഷ് ഗോപിയോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ. സുരേഷ് ഗോപി വ്യാപകമായി മത ചിഹ്നങ്ങൾ ഉപയോഗിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് പരാതി നൽകി.

എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ സുരേഷ് ഗോപിയോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി.സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ഡിഎഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് പരാതി നല്‍കിയത്.

സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥനയില്‍ അവശ്യം വേണ്ട പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ് പരാതിക്ക് അടിസ്ഥാനമായ കാര്യം. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയത്.

ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ വ്യാപകമായി മതചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതായ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.