National

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി

Spread the love

മണിപ്പൂരിൽ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി. വിവാദ ഉത്തരവ് പരിഷ്‌കരിച്ച് മണിപ്പൂർ ഗവർണർ. ശനിയാഴ്ച പ്രവർത്തി ദിനമെന്നും മണിപ്പൂർ ഗവർണർ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ മണിപ്പൂർ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ് പിൻവലിച്ച് അവധി നൽകുകയായിരുന്നു

സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആയതുകൊണ്ടാണ് പ്രവൃത്തി ദിനങ്ങള്‍ ആക്കുന്നതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം അവധി നിഷേധിച്ച ഉത്തരവിനെതിരെ കുക്കി സംഘടനകളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു.