National

ഓൺലൈൻ വാതുവെപ്പ്: ഭർത്താവിന് 1.5 കോടിയുടെ നഷ്ടം, കടക്കാരുടെ ഭീഷണിയെ തുടർന്ന് ഭാര്യ ജീവനൊടുക്കി

Spread the love

ഭർത്താവ് വരുത്തിവെച്ച കടബാധ്യത മൂലം ഭാര്യ ജീവനൊടുക്കി. ബെംഗളൂരുവിലാണ് സംഭവം. ഹോളൽകെരെ സ്വദേശി രഞ്ജിത വി (24) ആണ് മരിച്ചത്. ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പിലൂടെ ഒന്നരക്കോടി രൂപയുടെ കടബാധ്യതയാണ് സംസ്ഥാന ജലസേചന വകുപ്പിലെ അസിസ്റ്റൻ്റ് എഞ്ചിനീയറായ യുവതിയുടെ ഭർത്താവ് വരുത്തിവെച്ചത്.

മാർച്ച് 19 നാണ് രഞ്ജിതയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഭർത്താവ് ദർശൻ ബാലു ഓൺലൈൻ ക്രിക്കറ്റ് വാതുവെപ്പ് നടത്തിയിരുന്നു. ഇതോടെ കോടികളുടെ കടബാധ്യതയുണ്ടായി. കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ കടക്കാർ ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നും രഞ്ജിത കുറിപ്പിൽ പറയുന്നു.

താനും ഭർത്താവും നേരിട്ട പീഡനത്തെക്കുറിച്ച് യുവതി കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. ഇവരുടെ ഭീഷണിയിലും പീഡനത്തിലും മനംനൊന്താണ് കടുത്ത നടപടി സ്വീകരിച്ചതെന്നും യുവതി വ്യക്തമാക്കി. യുവതിയുടെ പിതാവിന്റെ പരാതിയിൽ 13 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു.