National

സവാള കയറ്റുമതി നിരോധനം നീട്ടി കേന്ദ്ര സർക്കാർ‌

Spread the love

സവാളയുടെ കയറ്റുമതി നിരോധനം നീട്ടി കേന്ദ്രസർക്കാർ. നേരത്തെ ഈ മാസം 31 വരെയാണ് നിരോധനം ഏർപ്പെടുത്തിയിരുന്നത്. ആഭ്യന്തര ലഭ്യത വർധിപ്പിക്കുന്നതിനും വില പിടിച്ചുനിർത്തുന്നതിനുമായി ഏർപ്പെടുത്തിയ നിരോധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നീട്ടിയതായിഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് അറിയിച്ചു.

സവാളയുടെ വില അനിയന്ത്രിതമായി വർധിച്ചതിനെ തുടർന്ന് 2023 ഡിസംബർ 8 നാണ് കേന്ദ്ര സർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ചത്. ഇതിനിടെ നാഷണൽ കോഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് ലിമിറ്റഡ് വഴി യുഎഇയിലേക്കും ബംഗ്ലാദേശിലേക്കും 64,400 ടൺ ഉള്ളി കയറ്റുമതി ചെയ്യാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കയറ്റുമതി നിരോധിച്ചതിൽ കർഷകരും അതൃപ്തി അറിയിച്ചിരുന്നു.

ഈ മാസം ആദ്യവാരമാണ് യുഎഇ​യി​ലേ​ക്ക്​ സ​വാ​ള ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നുള്ള നിരോധനം ഇന്ത്യ പിൻവലിച്ചത്. 14,400 ട​ൺ സ​വാ​ള​യാ​ണ്​ യു.​എ.​ഇ​യി​ലേ​ക്ക്​ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഓ​രോ മൂ​ന്നു മാ​സ​ത്തി​ലും 3,600 ടൺ ക​യ​റ്റു​മ​തി ചെ​യ്യും. മാ​ർ​ച്ച് വ​രെ സ​വാ​ള ക​യ​റ്റു​മ​തി നി​രോ​ധി​ക്കുകയായിരുന്നെങ്കിലും കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​നു​മ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​വാ​ള ക​യ​റ്റു​മ​തി അ​നു​വ​ദിക്കുകയായിരുന്നു.