Kerala

കോട്ടയത്ത് ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു

Spread the love

ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു.കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്താണ് സംഭവം. അറുനൂറ്റിമംഗലം സ്വദേശി ഷിബുവാണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ പ്രഭാതിനെ വിളിച്ചുവരുത്തി ഷിബു കുത്തി പരുക്കേൽപ്പിച്ചിരുന്നു.

ഇതിന് ശേഷം വീട്ടിലെത്തി ഷിബു ആത്മഹത്യ ചെയ്യുകയായിരുന്നു.കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികെയാണ്. ഷിബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.