Thursday, March 12, 2026
Latest:
Kerala

അതെങ്ങനെ ശരിയാകും! 5 എംഎൽഎമാർ, 2 രാജ്യസഭ എംപിമാരും, മത്സരിക്കുന്നത് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

Spread the love

കൊച്ചി: സംസ്ഥാന നിയമസഭയിലെ എം എൽ എ മാരും രാജ്യസംഭ അംഗങ്ങളും തൽസ്ഥാനം രാജിവെക്കാതെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഷ്ട്രീയ നിരീക്ഷകനായ കെ ഒ ജോണിയാണ് ഹർജി നൽകിയത്. എം എൽ എ മാരായ കെ രാധാകൃഷ്ണൻ, കെ കെ ശൈലജ, ഷാഫി പറമ്പിൽ, എം മുകേഷ്, വി ജോയ്, എന്നിവരും രാജ്യ സംഭാംഗങ്ങളായ കെ സി വേണുഗോപാൽ, രാജീവ് ചന്ദ്രശേഖർ എന്നിവരും മത്സരിക്കുന്നത് ചോദ്യം ചെയ്താണ് ഹർജി.

ഇവർ നിലവിലുള്ള ആനുകൂല്യങ്ങൾ പറ്റിക്കൊണ്ടാണ് മത്സരിക്കുന്നതെന്നും തൽസ്ഥാനം രാജിവെച്ച് മത്സരിക്കാൻ കോടതി നിർദ്ദേശം നൽകണം എന്നുമാണ് ഹർജിയിലെ ആവശ്യം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ, തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കമുള്ളവരെ എതിർ കക്ഷിയാക്കിയാണ് ഹർജി.