Kerala

തോട്ടിലേക്ക് തള്ളിയിട്ടപ്പോൾ മരിച്ചില്ല, പിന്നീട് പാലത്തിനടിയിലേക്ക് വലിച്ച് മാറ്റി ചെളിയിലേക്ക് മുഖം താഴ്ത്തി കൊലപാതകം; കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

കോഴിക്കോട് പേരാമ്പ്ര സ്വദേശി അനുവിനെ കൊലപ്പെടുത്തിയത് തോട്ടിലേക്ക് തള്ളിയിട്ട് ചെളിയിലേക്ക് മുഖം താഴ്ത്തിയെന്ന് പൊലീസ്. കേസിൽ രണ്ട് പേർ അറസ്റ്റിൽ. പ്രധാന പ്രതി കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ. സഹായം നൽകിയ അബുബക്കർ എന്നിവരുടെ അറസ്റ്റാണ് പേരാമ്പ്ര പൊലീസ് രേഖപ്പെടുത്തിയത്. അൻപതിലധികം കേസുകളിൽ പ്രതിയാണ് മുജീബെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകിട്ടാണ് അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‌മാനെ കൊണ്ടോട്ടിയിലെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് വിശദമായി ചെയ്യുകയും ബൈക്ക് ഉപേക്ഷീച്ച എടവണ്ണ പാറയിലും സ്വർണം വില്കാൻ ശ്രമിച്ച കൊണ്ടോട്ടിയിലെ ജ്വവലറിയിലും എത്തിച്ച് തെളിവെടുത്തു. സ്വർണം വില്പന നടത്താൻ സഹായിച്ചതിനാണ് കൊണ്ടോട്ടി സ്വദേശി അബുബക്കറിനെ അറസ്റ്റ് ചെയ്തത്.

തോട്ടിലേക്ക് തള്ളിയിട്ട അനുവിനെ പിന്നിട് പാലത്തിന് അടിയിലേക്ക് വലിച്ച് മാറ്റിയ ശേഷം ചെളിയിലേക്ക് മുഖം താഴ്ത്തിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പക്കണമെന്ന് കുടുംബം പ്രതികരിച്ചു.

ഭർത്താവിന്റെ അടുത്ത് വേഗം എത്തിക്കാമെന്ന് വാഗ്ദാനം ചെയ്താണ് അനുവിനെ ബൈക്കിൽ കയറ്റിയത്. ബൈക്ക് പ്രതി മുജീബ് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ചതാണെന്ന് പൊലീസ് കണ്ടെത്തി. ബൈക്ക് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. ബലാത്സംഗം, മോഷണം ഉൾപ്പെടെ 55 കേസുകളിലെ കൊടും ക്രിമിനലാണ് മുജീബ് റഹ്‌മാൻ. ആഭരണങ്ങൾ കവരാൻ വേണ്ടിയാണ് അനുവിനെ പ്രതി വെള്ളത്തിൽ മുക്കിക്കൊന്നതെന്നും പൊലീസ് സ്ഥിരീകരിച്ചു.