Tuesday, April 22, 2025
Latest:
Kerala

ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

Spread the love

ബിഡിജെഎസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കോട്ടയത്ത് രാവിലെ 10 മണിക്ക് പാർട്ടി അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക. കോട്ടയം ഇടുക്കി സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പ്രഖ്യാപനമാണ് നടക്കുക.

അതേസമയം കോട്ടയത്ത് തുഷാർ വെള്ളാപ്പള്ളി സ്ഥാനാർത്ഥിയാകും. ഇന്നലെ പത്തനംതിട്ടയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ കെ സരേന്ദ്രൻ ഇക്കാര്യം പറഞ്ഞിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സിനിൽ മുണ്ടപ്പള്ളി അടക്കം മൂന്നുപേരെയാണ് ഇടുക്കി സീറ്റിലേക്ക് പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ മാവേലിക്കര ചാലക്കുടി സീറ്റുകളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു .ചാലക്കുടിയിൽ കെ.എ.ഉണ്ണിക്കൃഷ്ണനും മാവേലിക്കരയിൽ ബൈജു കലാശാലയും മത്സരിക്കുന്നത്.