National

ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ മദ്യകമ്പനി മാജിക് മൊമൻസ് വോഡ്ക, കോണ്ടസ റം മുതലാളി

Spread the love

2019 മുതൽ 2024 വരെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ മദ്യക്കമ്പനികളിൽ ഏറ്റവും മുന്നിൽ മാജിക് മൊമൻസ് വോഡ്കയുടെയും കോണ്ടസ റമ്മിന്റെയും ഉതപാദകരായ റാഡിക്കോ ഖൈതാൻ ലിമിറ്റഡ് .2019 ഏപ്രിൽ 20ന് റാഡിക്കോ ഖൈതാൻ 5 കോടിയുടെ ഇലക്‌റൽ ബോണ്ടുകളാണ് വാങ്ങിയത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ രാജ്യത്തെ ഏറ്റവും വലിയ നിർമാതാക്കളിൽ ഒന്നാണ് റാഡിക്കോ ഖൈതാൻ ലിമിറ്റഡ്. മുൻപ് രാംപൂർ ഡിസ്റ്റിലറി എന്നറിയപ്പെട്ടിരുന്ന ആർകെഎൽ 1943ലാണ് അതിൻരെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചത്. വിസ്‌കി, മാജിക് മോമന്റ് വോഡ്ക, കോണ്ടസ റം, ഓൾഡ് അഡ്മിറൽ ബ്രാന്റ് എന്നിവയുൾപ്പെടെ നിലവിൽ 15ലധികം ബ്രാന്റ് മദ്യം സ്വന്തമായി നിർമിക്കുന്ന കമ്പനിയാണ് നിലവിൽ റാഡിക്കോ ഖൈതാൻ ലിമിറ്റഡ്.

സുല വൈൻയാർഡ് പ്രൈവറ്റ് ലിമിറ്റഡ് 2019 ഏപ്രിൽ 20ന് 25 ലക്ഷത്തിന്റെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങി. 1999ൽ മഹാരാഷ്ട്രയിലെ നാസികിൽ തുടങ്ങിയ കമ്പനി, ഇന്ത്യൻ വൈൻ വ്യവസായ രംഗത്ത് ഇന്ന് രാജാക്കന്മാരാണ്. വർഷങ്ങളുടെ പ്രവർത്തന ഫലമായി നാസിക് നഗരം വൈൻ ഉത്പാദന രംഗത്ത് സുല വൈൻയാർഡിന്റെ പിൻബലത്തിൽ ശ്രദ്ധ നേടി. ഇന്ത്യയിലെ ആദ്യത്തെ വൈൻ ടേസ്റ്റിങ് കേന്ദ്രം നാസികിലാണ്. വൈനുകളുടെ പേരിൽ ആദ്യമായി സ്വന്തമായി സംഗീതോത്സവം വരെ നാസികിൽ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഹിമാദ്രി ഖാൻ കൺട്രി സ്പിരിറ്റ് ബോട്ടിലിംഗ് പ്ലാന്റ് കം വെയർഹൗസ്. 2021 ജൂലൈ 7ന് 70 ലക്ഷം രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ഈ കമ്പനി വാങ്ങിയത്. 17 വർഷങ്ങൾക്ക് മുൻപ് പശ്ചിമ ബംഗാളിൽ പ്രവർത്തനം ആരംഭിച്ച കമ്പനി വൈൻ നിർമാണ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

സോം ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡ്-2023 ജൂലൈയിലും ഒക്ടോബറിലുമായി മൂന്ന് കോടി രൂപ മൂല്യമുള്ള ഇലക്ടറൽ ബോണ്ടുകളാണ് കമ്പനി വാങ്ങിയത്. 1980കളിൽ വൈറ്റ് ലേബൽ നിർമാണത്തിലാണ് കമ്പനി പിറവിയെടുക്കുന്നത്. ഒരു സ്ഥലത്ത് മാത്രം ലളിതമായി ആരംഭിച്ച കമ്പനി പിന്നീട് പല നഗരങ്ങളിലേക്കും തങ്ങളുടെ ബ്രാഞ്ചുകൾ വളർത്തി. മദ്യം, ബിയർ, റെഡി ടു ഡ്രിങ്ക് ഉത്പന്നങ്ങൾ, എന്നിവയെല്ലാം സോം ഡിസ്റ്റിലറീസിന്റേതാണ്.

ഛത്തീസ്ഗഢ് ഡിസ്റ്റിലറീസ് ലിമിറ്റഡ്- 2019 ഏപ്രിലിൽ വാങ്ങിയത് മൂന്ന് കോടിയുടെ ബോണ്ടുകളാണ്. വൈനുകളുടെയും ബ്രാണ്ടിയുടെയും നിർമാണരംഗത്തുള്ള കമ്പനി 1988ലാണ് പ്രവർത്തനമാരംഭിക്കുന്നത്. പ്രകാശ് ഡിസ്റ്റിലറീസ് ആന്റ് കെമിക്കൽ കമ്പനി ബോണ്ടുകളിൽ നിക്ഷേപിച്ചത് 2.6 കോടി രൂപയാണ്.2021 ജനുവരി ജൂലൈ ഒക്ടോബർ മാസങ്ങളിലായിരുന്നു ബോണ്ടുകളുടെ വാങ്ങൽ. 2023 ഏപ്രിൽ ജൂലൈ ഒക്ടോബർ മാസങ്ങളിലും ഇത് തുടർന്നു. 2024ൽ ജനുവരിയിലും കമ്പനി ബോണ്ടുകൾ വാങ്ങി. 1971 ജൂൺ 22 ന് പശ്ചിമ ബംഗാളിൽ ആരംഭിച്ച കമ്പനി, 51 വർഷമായി മദ്യനിർമാണ രംഗത്തുണ്ട്. പീറ്റർ ക്യാറ്റ് വിസ്‌കിയും റമ്മുമാണ് കമ്പനിയുടെ പ്രധാന ആകർഷക ഉത്പ്പനങ്ങൾ.

മൗണ്ട് എവറസ്റ്റ് ബ്രൂവറീസ് ലിമിറ്റഡ് 2023 ജൂലൈയിൽ ബോണ്ടുകൾ വാങ്ങാൻ ചിലവഴിച്ചത് 1.99 കോടി രൂപയാണ്. 2005ൽ മധ്യപ്രദേശിലെ ഇൻഡോറിലാണ് കമ്പനി തുടങ്ങിയത്. മൗണ്ട് എവറസ്റ്റിലേക്ക് നിർമിക്കുന്നതിനൊപ്പം ബിയർ നിർമാതാക്കളായ യൂണൈറ്റഡ് ബിയർ ലിമിറ്റഡിന് വേണ്ടിയും കമ്പനി ബിയർ നിർമിച്ചു. ഒരു മാസം 1.5 ബില്യൺ കേസ് ബിയർ പുറത്തിറക്കുന്ന കമ്പനിയുടെ മികച്ച ബ്രാന്റുകൾ, ലേമൗണ്ട്, മൗണ്ട്‌സ് 6000, ഡബാങ് എന്നിവയാണ്.

അസോസിയേറ്റഡ് ആൽക്കഹോൾ ബ്രൂവറീസ് ലിമിറ്റഡ് 2023 ഒക്ടോബർ 10ന് വാങ്ങിയത് 2 കോടി മൂല്യമുള്ള ബോണ്ടുകളാണ്. 1989ൽ തുടങ്ങിയ കമ്പനി മധ്യപ്രദേശിലെ ഗാർഹിക മദ്യ വിതരണ രംഗത്തെ മുൻനിരക്കാരാണ്. 2017ൽ ഡൽഹിയിലും യൂണിറ്റ് തുടങ്ങിയ അസോസിയേറ്റഡ് ആൽക്കഹോൾ ബ്രൂവറീസിന് ഇന്ന് അഞ്ച് സംസ്ഥാനങ്ങളിൽ ബ്രാഞ്ചുകളുണ്ട്.

കാസിൽ ലിക്വേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 75 തവണയായി 7.5 കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ് വാങ്ങിയത്. 2023ൽ ഏപ്രിലിലും ജൂലൈയിലും ഒക്ടോബറിലുമാണ് ബോണ്ടുകൾ വാങ്ങിയത്. 2024 ജനുവരിയിലും കമ്പനി ബോണ്ട് വാങ്ങി. 2003ൽ കാസിൽ ലിക്വേഴ്‌സ് ബംഗാൾ ബേസ് ചെയ്തുകൊണ്ട് ഒരു ലിക്വിർ ട്രേഡിങ് കമ്പനിയും തുടങ്ങി. ടീച്ചേഴ്‌സ് വിസ്‌കി, ഓഫീസേഴ്‌സ് ചോയിസ് എന്നീ വിസ്‌കികളും കാൾസ്‌ബേഗ്, ടുബോഗ് എന്നി ബിയറുകളുടെയും വിതരണത്തിലും വിപണനത്തിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.

കാൻഡി സ്പിരിറ്റ് പ്രൈവറ്റ് ലിമിറ്റഡ് 2023 ഏപ്രിൽ 10ന് വാങ്ങിയത് ഒരു കോടിയുടെ ഇലക്ടറൽ ബോണ്ടുകളാണ്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെയും വൈനിന്റെയും ബിയറിന്റെയും ഉത്പാദകരായ കാൻഡി സ്പിരിറ്റ് 2005ലാണ് പ്രവർത്തനമാരംഭിക്കുന്നത്. നോർത്തേൺ സ്പിരിറ്റി ലിമിറ്റഡ 2023 ഒക്ടോബറിൽ 1.2 കോടിയുടെ ബോണ്ടുകൾ വാങ്ങി. കെഡി ലിക്വർ ആന്റ് ഫെർട്ടിലൈസർ പ്രൈവറ്റ് 2021 ജൂലൈയിലും ഒക്ടോബറിലുമായി വാങ്ങിയത് നാല് കോടിയുടെ ബോണ്ടുകളാണ്. മാർഗി ഗ്രാസ് ലിക്വിർ 2023 ഏപ്രിലിലും ഒക്ടോബറിലുമായി 2.23 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകളിൽ നിക്ഷേപിച്ചത്.