National

ജ്വല്ലറിയില്‍ മോഷണ ശ്രമത്തിനിടെ വെടിവെപ്പ്; രണ്ടുപേര്‍ക്ക് പരുക്ക്

Spread the love

ബെംഗളൂരുവിൽ ജ്വല്ലറിയിൽ കവർച്ചാ ശ്രമത്തിനിടെ വെടിവെപ്പ്. ബൈക്കിൽ എത്തിയ നാലംഗ സംഘമാണ് ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും നേരെ വെടിയുതിർത്തത്. സംഭവത്തിൽ രണ്ടു ജീവനക്കാർക്ക് പരുക്കേറ്റു.

ബെം​ഗളൂരു നഗരത്തിലെ കൊടിഗെഹള്ളിയിലാണ് സംഭവമുണ്ടായത്. വെടിയുതിർത്ത ശേഷം സംഘം രക്ഷപ്പെട്ടു. പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേസമയം ജ്വല്ലറിയിൽ നിന്നും സ്വർണ്ണവും പണവും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.