യൂത്ത് കോൺഗ്രസ് ഐക്യദാർഢ്യ പ്രകടനം നടത്തി
മീനങ്ങാടി: യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കെഎസ്യു മഹിളാ കോൺഗ്രസ് പ്രസിഡന്റുമാർ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് മീനങ്ങാടി ടൗണിൽ പ്രകടനവും, ഐക്യദാർഢ്യ സദസും സംഘടിപ്പിച്ചു.
നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ലിന്റോ കുര്യാക്കോസ് അധ്യക്ഷനായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ ലയണൽ മാത്യു ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു. വിനോയ് കുട്ടി, നിത, അനീഷ് റാട്ടക്കുണ്ട്, ഹാരിസ് കല്ലുവയൽ, ജസ്റ്റിൻ ജോഷ്വാ,അഖിൽ, റെനീഷ്, ഷിനോദ്, സ്റ്റാൻലി, ഗഫൂർ പടപ്പച്ചാലിൽ, യൂനിസ് അലി, മനോജ് ചന്ദനക്കാവ് എന്നിവർ നേതൃത്വം നൽകി