Monday, February 24, 2025
Latest:
World

ട്രംപിന് ആശ്വാസം; തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയ കൊളറാഡോ കോടതി ഉത്തരവ് റദ്ദാക്കി സുപ്രിംകോടതി

Spread the love

യുഎസ് മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കിയ കൊളറാഡോ കോടതിയുടെ ഉത്തരവ് സുപ്രിം കോടതി റദ്ദാക്കി. ഇതോടെ 50 സംസ്ഥാനങ്ങളിലെയും ബാലറ്റുകളില്‍ ട്രംപിന്റെ പേര് ഉണ്ടാകുമെന്ന് ഉറപ്പായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള കൊളറാഡോ പ്രൈമറി നാളെ നടക്കാനിരിക്കെയാണ് ട്രംപിന് ഏറെ ആശ്വാസകരമായ വിധി.

2021 ജനുവരി 6ന് നടന്ന ക്യാപിറ്റോള്‍ ആക്രമണത്തെ പിന്തുണച്ചന്നെ കേസിലാണ് കൊളറാഡോ കോടതി ട്രംപിനെ ബാലറ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. അമേരിക്കന്‍ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം ട്രംപിന് വീണ്ടും പൊതുവദവിയില്‍ തുടരാനാകില്ലെന്നായിരുന്നു കഴിഞ്ഞ ഡിസംബര്‍ 19ന് കൊളറാഡോ കോടതിയുടെ വിധി. എന്നാല്‍ ഈ വിധി ഇന്ന് സുപ്രിംകോടതി ജഡ്ജിമാര്‍ ഏകകണ്ഠമായി തള്ളുകയായിരുന്നു.

രാജ്യതാത്പര്യത്തിനെതിരായി കലാപമുണ്ടാക്കാന്‍ ശ്രമിച്ചയാളെ മാറ്റിനിര്‍ത്താമെന്ന ഭരണഘടനയുടെ 14-ാം ഭേദഗതി ട്രംപിനെതിരെ നിലനില്‍ക്കുമെന്നായിരുന്നു മുന്‍പ് ചില കോടതികളുടെ നിരീക്ഷണങ്ങള്‍. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നതിനായി 2021 ജനുവരി ആറിന് ക്യാപിറ്റര്‍ ഹില്‍ കലാപം നടന്നത് ട്രംപിന്റെ പൂര്‍ണമായ അറിവോടെയാണെ് സൂചിപ്പിച്ചായിരുന്നു ട്രംപിനെതിരെ കീഴ്‌ക്കോടതിയുടെ വിധി.