National

പ്രധാനമന്ത്രിക്കെതിരേ വാളുമായി വധഭീഷണി; പ്രതി പൊലീസ് പിടിയില്‍

Spread the love

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയയാൾ അറസ്റ്റിൽ. കര്‍ണാടക രംഗപേട്ട് സ്വദേശി മുഹമ്മദ് റസൂല്‍ കദാരെ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കർണാടക യാദ്ഗിർ സ്വദേശിയായ മുഹമ്മദ് റസൂൽ എന്നയാളാണ് സമൂഹമാധ്യമങ്ങളിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ഭീഷണി സന്ദേശത്തിനിടെ വാളടക്കമുള്ള ആയുധങ്ങളും ഇയാൾ വിഡിയോയിൽ പ്രദർശിപ്പിക്കുന്നത് കാണാം.

മോദി നല്ലഭരണം കാഴ്ചവെയ്ക്കുന്നില്ലെന്നും ചായ വിറ്റുനടന്നയാളാണെന്നുമാണ് പ്രതി വിഡിയോയില്‍ ആദ്യം പറഞ്ഞിരുന്നത്. ബി.ജെ.പി.യില്‍നിന്ന് പുറത്തുവരികയാണെങ്കില്‍ മോദിയെ നേരിടാന്‍ താന്‍ തയ്യാറാണെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രിയെ അപായപ്പെടുത്തുമെന്നുമായിരുന്നു ഇയാളുടെ വാക്കുകള്‍.

Read Also : ശബരി കെ റൈസ് ഉടൻ; ഭാരത് അരിയെക്കാൾ ഗുണമേന്മയെന്ന് ഭക്ഷ്യമന്ത്രി

പ്രധാനമന്ത്രി തെലങ്കാനയിൽ സന്ദർശനം നടത്തുന്നതിനിടെ വന്ന ഭീഷണി സന്ദേശത്തെ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. പ്രധാനമന്ത്രിയെ കൂടാതെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്നും വിഡിയോയിൽ ഇയാൾ പറയുന്നുണ്ട്.

കർണാടക പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം തുടങ്ങി.അതേസമയം, അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും പോലീസ് സൂപ്രണ്ട് ജി. സംഗീത മാധ്യമങ്ങളോട് പറഞ്ഞു.