Business

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല

Spread the love

ഗ്രാമിന് 5875 രൂപയാണ്. പവന് 47,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 4875 രൂപയാണ്.

കഴിഞ്ഞ നാല് ദിവസങ്ങളായി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5760 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 46080 രൂപയുമായിരുന്നു. ഫെബ്രുവരി മാസത്തിന്റെ തുടക്കത്തിൽ 46,520 രൂപയായിരുന്നു സ്വർണവില. രണ്ടിന് 46,640 രൂപയായി ഉയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ എത്തി. പിന്നീട് സ്വർണവില കുറഞ്ഞിരുന്നു.

ഫെബ്രുവരി 15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ എത്തിയിരുന്നു. തുടർന്നുള്ള 11 ദിവസത്തിനിടെ 640 രൂപ ഉയർന്ന ശേഷം തിങ്കളാഴ്ച വില കുറയുകയായിരുന്നു.