പെരുമ്പാവൂർ എംസി റോഡിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ
എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ. എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിൻറെ ജഡം കണ്ടത്. രാത്രിയിൽ വാഹനം ഇടിച്ചാണ് മ്ലാവ് ചത്തത്. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മ്ലാവിൻറെ ജഡം സ്ഥലത്ത് നിന്ന് മാറ്റി.
സംഭവ സ്ഥലത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് കപ്രികാട് വനമേഖല. ഇവിടെ നിന്ന് ചാടി രക്ഷപ്പെട്ടതാകാം ഈ മ്ലാവെന്നാണ് വിലയിരുത്തൽ. മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. നേരത്തെയും മ്ലാവിനെ ഇവിടെ വാഹനമിടിച്ച ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്.