രണ്‍ജീത്ത് വധക്കേസ് പ്രതികള്‍ വധശിക്ഷയ്‌ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി
ആലപ്പുഴയിലെ ആര്‍എസ്എസ് നേതാവ് രണ്‍ജീത്ത് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കി. കേസിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് പ്രതികള്‍ ഹൈക്കോടതില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയായായിരുന്നു കേസില്‍ ശിക്ഷ പ്രഖ്യാപിച്ചിരുന്നത്.
ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ആകെ 15 പേരാണ് കേസിലെ പ്രതികള്‍. ഇവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021 ഡിസംബര്‍ 19നാണ് രണ്‍ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇതില്‍ നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുല്‍ കലാം, സഫറുദ്ദീന്‍, മുന്‍ഷാദ് എന്നിവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്.
Read Also : ‘നീതി ലഭിച്ചില്ല, രണ്ട് കുടുംബങ്ങൾക്കും സമാന നഷ്ടം’; തുല്യ നീതി വേണമെന്ന് കെ.എസ്.ഷാനിന്റെ കുടുംബം
ജസീബ് രാജ, നവാസ്, ഷമീര്‍, നസീര്‍ എന്നിവര്‍ക്കെതിരെ കൊലപാതകത്തിന് സഹായം ചെയ്തുനല്‍കിയതിനും തെളിവ് നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസ്. സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷെര്‍ണാസ് എന്നിവര്‍ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിക്കുകയും ചെയതു.
ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടില്‍ അതിക്രമിച്ചു കയറിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ രണ്‍ജിത്തിന്റെ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നില്‍ വച്ച് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. തലേന്ന് മണ്ണഞ്ചേരിയില്‍ വെച്ച് ടഉജക നേതാവ് കെ എസ് ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു രണ്‍ജിത്തിനെ വധിച്ചത്. ഷാന്‍ വധക്കേസിലെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.