Wednesday, April 23, 2025
Latest:
Kerala

ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ തീപിടുത്തം; നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുന്നു; തീയണയ്ക്കാൻ ശ്രമം

Spread the love

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടുസ്ഥലത്ത് തീപിടുത്തം ഉണ്ടായി. ഫയർഫോഴ്സ് സംഘം എത്തി തീയണക്കാൻ ശ്രമിക്കുകയാണ്. നാല് യൂണിറ്റ് സ്ഥലത്തുണ്ട്. തീയണച്ചു എന്നാണ് ഒടുവിലെ റിപ്പോർട്ട്.

ഉച്ചയ്ക്ക് 2.20 ന് പുഴയ്ക്ക് സമീപമാണ് ആദ്യ തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുന്നുണ്ട്. നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുകയാണ്. പുക അണയ്ക്കാൻ 2 ഫയർ ഫോഴ്സ് യൂണിറ്റുകൾ 24 മണിക്കൂറും പ്ലാന്റിൽ തുടർന്നിരുന്നു. ഇതിനിടെയാണ് തീ വ്യാപിച്ചത്.