Sunday, April 28, 2024
Latest:
Kerala

80 ലക്ഷം രൂപയുടെ തട്ടിപ്പ്; ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ

Spread the love

80 ലക്ഷം രൂപയുടെ തട്ടിപ്പ് കേസ് പ്രതിയായ കോൺഗ്രസ് എസ് നേതാവ് രമ്യ ഷിയാസ് അറസ്റ്റിൽ. ചേരാനല്ലൂർ പൊലീസ് ആണ് രമ്യയെ പിടികൂടിയത്. കുമ്പളം ടോൾ പ്ലാസയിൽ വച്ച് രമ്യ ഷിയാസിനെ പൊലീസ് വാഹനം തടഞ്ഞുനിർത്തി പിടികൂടുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ കഴിയുകയായിരുന്നു പ്രതി.

12പേരിൽ നിന്നും 80 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. 24 ആണ് രമ്യ ഷിയാസിന്റെ തട്ടിപ്പുകൾ ആദ്യം പുറത്തുകൊണ്ടുവന്നത്.

രമ്യ ഷിയാസിൻ്റെ അറസ്റ്റ് വൈകുന്നതിൽ കഴിഞ്ഞ മാസം പരാതിക്കാർ പ്രതിഷേധിച്ചിരുന്നു. രാഷ്ട്രീയ ബന്ധമാണ് പ്രതിയെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് പരാതിക്കാർ ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി.

10 ലക്ഷം മുതൽ 15 ലക്ഷം വരെയാണ് തട്ടിയത്. 40ഓളം പേരാണ് പ്രതിഷേധം നടത്തുന്നത്. 85 ലക്ഷം രൂപയാണ് രമ്യ തട്ടിയെടുത്തത്. ഡിസിപി, എസിപി, കമ്മീഷണർ എന്നിവർക്ക് പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന് പരാതിക്കാർ വ്യക്തമാക്കി. നിരന്തരം തട്ടിപ്പുകാരിയാണ് രമ്യ ഷിയാസ്. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ നിന്നും ഫോട്ടോയെടുത്ത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.